Facebook Badge

Total Pageviews

Friday, July 22, 2011

മകളെ നീ ഉറങ്ങുക

മകളെ നീ ഉറങ്ങുക 
കൊച്ചരിപ്പല്ലുകള്‍ വളരുന്നതിന്‍ മുന്‍പ് 
കുഞ്ഞു കൈകാലുകള്‍ ഉറയ്ക്കുന്നതിന്‍ മുന്‍പ്
സുറുമ കണ്ണുകള്‍ പിടയ്ക്കുന്നതിന്‍ മുന്‍പ് 
നിന്നില്‍ കാലം ചന്തം കടയുന്നതിന്‍ മുന്‍പ് 
മകളെ നീ ഉറങ്ങുക 
നിന്‍ കണ്ണുനീര്‍ എന്‍ കണ്ണില്‍ ഉറങ്ങട്ടെ 
നിന്‍ നിശ്വാസം എന്‍ ചൂടില്‍ അമരട്ടെ 
നിന്‍ കൊഞ്ചല്‍ എന്‍ മനസ്സില്‍ കളിക്കട്ടെ 
നിന്‍ സ്വപ്‌നങ്ങള്‍ എന്‍ ഹൃത്തില്‍ പൂക്കട്ടെ 
മകളെ നീ ഉറങ്ങുക 
ജനകന്‍ നിന്‍ ജാരനാകും മുന്‍പ് 
മാതുലര്‍ നിന്‍ ഉറക്കം കെടുത്തു ന്നതിന്‍ മുന്‍പ് 
ജ്യേഷ്ടനാല്‍ നീ തളരുന്നതിന്‍ മുന്‍പ്
 മകളെ നീ ഉറങ്ങുക 
തൊട്ടിലുകള്‍ നിന്‍ മണിയറ ആകാതിരിക്കട്ടെ 
തെരുവുകളില്‍ നീ ഭോജനമാകതിരിക്കട്ടെ 
മദ്യ ശാലകളില്‍ നീ മദിരാശി ആകാതിരിക്കട്ടെ 
മകളെ നീ ഉറങ്ങുക
അമ്മ കോടി പുതപ്പിച്ചു തണുപ്പകറ്റാം
കിണ്ടിയില്‍ തുളുമ്പും മുലപ്പാല് ചുണ്ടിലിറ്റിച്ചു 
ഉണക്കലരി ഒരു പിടി മാമൂട്ടി 
നിലവിളക്ക് കരിംതിരി എരിയാതെ
ഭഗവല്‍ ചരിതം കേട്ട് 
മകളെ നീ ഉറങ്ങുക 
 

No comments:

Post a Comment