Facebook Badge

Total Pageviews

Saturday, October 22, 2011

കവിത

വായിച്ച കവിതകളില്‍ ദുഃഖം
തളം കെട്ടി നില്‍ക്കുന്നു
വിരഹത്തിന്‍റെ മൌനം
ചുവരുകളില്‍ പ്രതിധ്വനിക്കുന്നു
മരണത്തിന്‍റെ ഏകാന്തത
ചിതകളില്‍ എരിഞ്ഞടങ്ങുന്നു.
നഷ്ടത്തിന്‍റെ കണക്കുകള്‍
താളുകളില്‍ കുത്തി മറിയുന്നു.
പ്രതീക്ഷകളെ മാത്രം ബാക്കിയാക്കി
സ്വപ്നങ്ങളെ ഇരുട്ടറയില്‍ തള്ളുന്നു
ഒടുവില്‍ കിഴക്ക് ചക്രവാളത്തില്‍ നിന്ന്
പകല്‍ പടിഞ്ഞാറോട്ട് ഒഴുകി
കരിംകടലില്‍ പതിക്കുന്നു
മോഹങ്ങള്‍ക്ക് ചേക്കേറാന്‍
ചില്ലകള്‍ ഇല്ലാത്ത പടുമരം മാത്രം
വേദനകള്‍ വിത്തുപാകി
ഇല്ലായ്മകള്‍ വിളവെടുക്കുന്ന
കവികള്‍ക്ക് , കാല്‍പനിക സത്യങ്ങള്‍
വിലക്കപ്പെട്ട കനിയോ?

Tuesday, October 18, 2011

എന്റെ കൂട്ടുകാര്‍ക്ക്,

കാലത്തിന്റെ പ്രയാണത്തില്‍ എവിടേയോ കൈമോശം വന്ന എന്റെ കൂട്ടുകാര്‍ക്ക്,
ഞാനും നീയും എന്ന സത്യത്തില്‍ നിന്നും ഞാന്‍ മാത്രമായപ്പോള്‍,
കൊഴിഞ്ഞ തൂവലുകള്‍ക്ക് , ഉടഞ്ഞ പളുങ്ക് പാത്രങ്ങള്‍ക്ക് ,
ചിതറിയ നിറ കൂട്ടുകള്‍ക്ക്‌ , ഉ‌ര്‍നിറങ്ങിയ കണ്ണുനീര്‍ തുള്ളികള്‍ക്ക് ,
എല്ലാം നിന്റെ മുഖം ആയിരുന്നു.
കാണാത്ത സത്യങ്ങളെ കാല്‍പ്പനികത എന്ന് നീ വിളിച്ചിരുന്നു!
രാത്രിയുടെ ഏതോ യാമങ്ങളില്‍ മഴ മുത്തുകള്‍ പൊഴിയുമ്പോള്‍
ഉറങ്ങാതെ ഞാന്‍ കൂട്ടിരിക്കുമായിരുന്നു,
നിന്റെ ഓര്‍മ്മകളുമായി!!
അസ്തമയ സൂര്യന്‍ രക്ത കടലില്‍ വീണു മറയുമ്പോള്‍ ,
എന്റെ സ്വപ്‌നങ്ങള്‍ പട്ടടകളില്‍ എരിഞ്ഞടങ്ങുമ്പോള്‍ ,
നീ വിതുമ്പുകയായിരുന്നു.
വഴിതെറ്റി വന്ന ഒരു കൂട്ടുകാരനെ ഓര്‍ത്ത്‌ !
അവന്റെ സ്വപ്നങ്ങളെ ഓര്‍ത്ത്.!

Rakthasaakshi

ആത്മബോധത്തിന്റെ
നെരിപ്പോട് നെഞ്ചില്‍
നീറി നില്‍ക്കുമ്പോള്‍ ,
പൊഴിയുന്ന കണ്ണുനീര്‍
കാണാതെ അധികാരം
ശീതള മുറികളില്‍
പുതിയ കാപട്യത്തിനു
കോപ്പ് കൂട്ടുമ്പോള്‍
അവര്‍ കേള്‍ക്കാത്ത
ദീനരോദനം കാതുകളില്‍
പ്രതിധ്വനിക്കുമ്പോള്‍...
നീതി ശരശയ്യയില്‍,....
വറ്റി വരളുവാന്‍
ഗംഗാജലം ബാക്കി,...
ഇവിടെ വിപ്ലവം ജനിക്കുന്നു.
മണ്ണിന്റെ മനുഷ്യന്റെ
ഗന്ധമില്ലാത്ത
ലക്ഷ്യ ദാഹത്തിന്റെ
വിപ്ലവം.....
നേടുവാന്‍ പലതുണ്ട്,
പോകുവാന്‍ നഷ്ട
സ്വപങ്ങള്‍ മാത്രം.
കുത്തിനാട്ടിയ
കൊടിക്കൂറയല്ല
നാട്ടി നിര്‍ത്തിയ
സ്തംഭങ്ങളല്ല
കൊത്തി വെച്ച
രക്ത നാമങ്ങളല്ല,
ചരിത്ര പുസ്തകത്തില്‍
പുതിയ ഏടുകള്‍
കരയുവാന്‍ വന്നവര്‍
കരഞ്ഞു തീര്‍ക്കും
ചിലര്‍ സഹികെട്ട്
പ്രാണന്‍ കയറില്‍
തൂക്കി നിര്‍ത്തും
പക്ഷെ പൊരുതി
വീഴുന്നവല്‍ ധീരന്‍..
അവന്റെ പേരാണ്
രക്തസാക്ഷി...
ഒരിക്കല്‍ കാലം
നിന്നെ തിരിച്ചറിയും
നിന്റെ ഓര്‍മ്മകളില്‍
പൂക്കള്‍ പൊഴിക്കും...
രക്ത പതാകകള്‍
നിന്റെ പേരില്‍
ആര്‍ത്തിരമ്പും...
വഴി തെറ്റിയ യുവതയ്ക്ക്
നീ മാര്‍ഗ്ഗദര്‍ശി.....
അന്നും മനസ്സുകളില്‍
നീ ജീവിച്ചരിക്കും
ഞങ്ങളോ?????

Kozhinja ilakal

അന്ന് എന്‍റെ പ്രതീക്ഷകള്‍ക്ക്
ചിറകുകള്‍ ഉണ്ടായിരുന്നു.
മകരമഞ്ഞു പുല്‍കി ഉണര്‍ത്തിയ
മോഹങ്ങള്‍ മനസ്സില്‍ മൊട്ടിട്ടു നിന്നിരുന്നു.
ശിശിരം കൊഴിച്ചിട്ട ഇലകളില്‍
പ്രണയത്തിന്‍റെ കണ്ണ് നീര്‍ത്തുള്ളി ഇറ്റുവീണ
കൌമാര കാലം- ഒക്കെ മറക്കാന്‍
പഠിപ്പിച്ച യൌവ്വനം
പൊള്ളുന്ന ജീവിത വീഥികളില്‍
വിടരാത്ത പ്രണയ പുഷ്പങ്ങള്‍
ഹൃദയത്തെ കുത്തി നോവിക്കുമ്പോള്‍
തളിരനിഞ്ഞ തുളസി പോല്‍
നിന്‍ മുഖം എന്നില്‍ നിറഞ്ഞു നില്‍ക്കും.
പാടി തളര്‍ന്ന വാനമ്പാടികള്‍
നമുക്ക് മംഗളം ഓതില്ല എങ്കിലും
ഒരിക്കല്‍ക്കൂടി ഞാനി
പ്രണയ പുഷ്പത്തിന്‍ ഇതളുകള്‍
ഒന്ന് നുള്ളി നോവിക്കട്ടെ?

പ്രണയിനി

പൊഴിയാത്ത വേനല്‍ മഴയും
ഞാനും ഒരു സ്വപ്നത്തില്‍ ആയിരുന്നു.
പ്രണയം പൂത്തുലഞ്ഞു നിന്ന
കലാലയം വിസ്മൃതിയില്‍ ആണ്ടു.
കടലാസ് തുണ്ടുകള്‍ക്ക് അപ്പുറം കവിതകള്‍
മനസ്സിന്‍റെ വിങ്ങലായ് നിന്നു..
വീശി അടിക്കുന്ന ചുടുകാറ്റില്‍ എന്‍
നിശ്വാസം അലമുറയിട്ടു!
വിടരും മുന്‍പേ കൊഴിഞ്ഞ
ഇതളുമായ് മൊട്ടുകള്‍ പുഞ്ചിരിച്ചു.
പിന്നീടു അവ എന്നെ നോക്കി
കൊഞ്ഞനം കുത്തി!
ഒടുവില്‍ വേദനിക്കും പ്രണയിനിക്ക് മുകളില്‍
അവന്‍ പെയ്തിറങ്ങി
ഒരായിരം കുളിര്‍ കൈകളാല്‍
അവളെ വാരി പുണര്‍ന്നു
അവന്‍റെ സ്പര്‍ശനത്താല്‍ അവളുടെ
മേനിയില്‍ പുളകങ്ങള്‍ നാമ്പെടുത്തു
ഒരിക്കല്‍ സഖീ തരാം നിനക്കും
ഞാന്‍ ഒരായിരം സ്നേഹ ചുംബനം