Facebook Badge

Total Pageviews

Saturday, October 22, 2011

കവിത

വായിച്ച കവിതകളില്‍ ദുഃഖം
തളം കെട്ടി നില്‍ക്കുന്നു
വിരഹത്തിന്‍റെ മൌനം
ചുവരുകളില്‍ പ്രതിധ്വനിക്കുന്നു
മരണത്തിന്‍റെ ഏകാന്തത
ചിതകളില്‍ എരിഞ്ഞടങ്ങുന്നു.
നഷ്ടത്തിന്‍റെ കണക്കുകള്‍
താളുകളില്‍ കുത്തി മറിയുന്നു.
പ്രതീക്ഷകളെ മാത്രം ബാക്കിയാക്കി
സ്വപ്നങ്ങളെ ഇരുട്ടറയില്‍ തള്ളുന്നു
ഒടുവില്‍ കിഴക്ക് ചക്രവാളത്തില്‍ നിന്ന്
പകല്‍ പടിഞ്ഞാറോട്ട് ഒഴുകി
കരിംകടലില്‍ പതിക്കുന്നു
മോഹങ്ങള്‍ക്ക് ചേക്കേറാന്‍
ചില്ലകള്‍ ഇല്ലാത്ത പടുമരം മാത്രം
വേദനകള്‍ വിത്തുപാകി
ഇല്ലായ്മകള്‍ വിളവെടുക്കുന്ന
കവികള്‍ക്ക് , കാല്‍പനിക സത്യങ്ങള്‍
വിലക്കപ്പെട്ട കനിയോ?

No comments:

Post a Comment