Facebook Badge

Total Pageviews

Tuesday, October 18, 2011

Rakthasaakshi

ആത്മബോധത്തിന്റെ
നെരിപ്പോട് നെഞ്ചില്‍
നീറി നില്‍ക്കുമ്പോള്‍ ,
പൊഴിയുന്ന കണ്ണുനീര്‍
കാണാതെ അധികാരം
ശീതള മുറികളില്‍
പുതിയ കാപട്യത്തിനു
കോപ്പ് കൂട്ടുമ്പോള്‍
അവര്‍ കേള്‍ക്കാത്ത
ദീനരോദനം കാതുകളില്‍
പ്രതിധ്വനിക്കുമ്പോള്‍...
നീതി ശരശയ്യയില്‍,....
വറ്റി വരളുവാന്‍
ഗംഗാജലം ബാക്കി,...
ഇവിടെ വിപ്ലവം ജനിക്കുന്നു.
മണ്ണിന്റെ മനുഷ്യന്റെ
ഗന്ധമില്ലാത്ത
ലക്ഷ്യ ദാഹത്തിന്റെ
വിപ്ലവം.....
നേടുവാന്‍ പലതുണ്ട്,
പോകുവാന്‍ നഷ്ട
സ്വപങ്ങള്‍ മാത്രം.
കുത്തിനാട്ടിയ
കൊടിക്കൂറയല്ല
നാട്ടി നിര്‍ത്തിയ
സ്തംഭങ്ങളല്ല
കൊത്തി വെച്ച
രക്ത നാമങ്ങളല്ല,
ചരിത്ര പുസ്തകത്തില്‍
പുതിയ ഏടുകള്‍
കരയുവാന്‍ വന്നവര്‍
കരഞ്ഞു തീര്‍ക്കും
ചിലര്‍ സഹികെട്ട്
പ്രാണന്‍ കയറില്‍
തൂക്കി നിര്‍ത്തും
പക്ഷെ പൊരുതി
വീഴുന്നവല്‍ ധീരന്‍..
അവന്റെ പേരാണ്
രക്തസാക്ഷി...
ഒരിക്കല്‍ കാലം
നിന്നെ തിരിച്ചറിയും
നിന്റെ ഓര്‍മ്മകളില്‍
പൂക്കള്‍ പൊഴിക്കും...
രക്ത പതാകകള്‍
നിന്റെ പേരില്‍
ആര്‍ത്തിരമ്പും...
വഴി തെറ്റിയ യുവതയ്ക്ക്
നീ മാര്‍ഗ്ഗദര്‍ശി.....
അന്നും മനസ്സുകളില്‍
നീ ജീവിച്ചരിക്കും
ഞങ്ങളോ?????

No comments:

Post a Comment