Facebook Badge

Total Pageviews

Thursday, December 8, 2011

സെന്‍സേഷനല്‍ ന്യൂസ്

എഴുതാന്‍ തുടങ്ങിയപ്പോള്‍ പേനയില്‍ മഷി ശൂന്യമായിരുന്നു. മഷിക്കുപ്പി പരത്തി. കണ്ടില്ല.
പേനകള്‍ വെച്ച ബോക്സ് തുറന്നു. എല്ലാം ഉപയോഗ ശൂന്യമായവ. രാത്രിയില്‍ പൂച്ചക്കുട്ടി കാണിച്ച വികൃതിയില്‍ മഷിക്കുപ്പി താഴെ വീണു കിടന്നിരുന്നു.. രക്തം പരന്നു ഒഴുകി കട്ടപിടിച്ചു ..
എഴുതാനുള്ള ആര്‍ത്തി വര്‍ദ്ധിച്ചു വരുന്നു.. ഇല്ലെങ്കില്‍ മരിച്ചു പോകുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.
രാത്രി പുലരാന്‍  കാത്തു നില്ക്കാന്‍ കഴിഞ്ഞില്ല. കട്ടിലിനു അടിയിലും മേശ വലിപ്പിലും പരത്തി. പക്ഷെ ഒരു പെന്‍സില്‍ പോലും കണ്ടില്ല.
ഈ എഴുത്ത് ഒഴിവാക്കാന്‍ ദൈവം എല്ലാ വഴികളും അടച്ചതാകുമോ ?
നാളെ രാവിലെ ലോകം കേള്‍ക്കേണ്ട വാര്‍ത്ത ആണ് .. അതിനു ഇപ്പോള്‍ തന്നെ ജന്മം നല്‍കണം ..
ഒരു സെന്‍സേഷനല്‍ ന്യൂസ് എഡിറ്ററുടെ മേശപ്പുറത്തു എത്തിക്കണം , വൈകിയാല്‍ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടു പോകും.
ഏറെ കാലം പിന്നിട്ടു, പഠിച്ചു ചിന്തിച്ചു, പലകുറി .. ഒടുവില്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ പേനകള്‍ ചതിക്കുന്നു..
മേശ പുറത്തു വെള്ള പേപ്പര്‍ ആരയോ കാത്തു കിടക്കുന്നു. തുറന്നിട്ട ജനല്‍ പോളകളില്‍ കൂടി മിട്ടായി തെരുവിനെ തഴുകി എത്തുന്ന കാത്റെട്ടു ആ പേപ്പറുകള്‍ എന്നെ മാടി വിളിക്കുന്നു.
ഈ ലോഡ്ജെ മുറികള്‍ മുഴുവന്‍ പേനകള്‍ ആയിരുന്നു. എന്റെ സ്വപ്നത്തില്‍ പോലും പലനിറത്തില്‍ ഉള്ള പേനകള്‍ ഉണ്ടായിരുന്നു.
എന്റെ തലവര  കുത്തി വരച്ച എഴുത്താണി, തിരുപ്പിറവി  ക്ക്  തെളിവ്  തന്ന  മുഷിഞ്ഞ  കടലാസിലെ  കറുത്ത മഷി തുപ്പിയ പേന.
അവള്‍ക്കു പലകുറി സമ്മാനിച്ച പ്രണയ കവിതകള്‍ ഉറിയ മഷിപ്പേന ,
എന്റെ രക്തത്തില്‍ അണുക്കള്‍ പെറ്റു പെരുകുന്നു എന്ന് എഴുതി വെച്ച ഡോക്ടര്‍ രാമന്‍ കര്‍ത്തായുടെ മോഡി കൂടിയ പേന..
കൊച്ചു പെണ്‍കുട്ടിയെ പലരും പങ്കിട്ടെടുക്കുന്നു എന്ന് ഞാന്‍ തെളിവ് നല്‍കിയപ്പോള്‍ നിയമ പാലകര്‍ എഴുതി എടുത്ത കടം വാങ്ങിയ തെളിയാത്ത വൃത്തികെട്ട പേന ...
ഒടുവില്‍ പ്രതിക്ക്  ജീവിക്കാന്‍ അവകാശം ഇല്ല എന്ന് ന്യായാധിപന്‍ എഴുതിവെച്ച കരുത്തുറ്റ പേന ...
അങ്ങനെ ഒരുപാട് പേനകള്‍ സ്വപ്നത്തിലും ഓര്‍മ്മകളിലും നിറഞ്ഞു നിന്നിരുന്നു.
പക്ഷെ ഒരു തുണ്ട് കടലാസില്‍ എഴുതാന്‍ പേനകള്‍ കിട്ടുന്നില്ല .
ശ്വസിക്കാന്‍ പ്രാണവായു കിട്ടിയില്ലങ്കിലും പ്രശ്നമില്ല എന്നാ തോന്നല്‍ ആദ്യമായി ഉളവായി .. ഒരു പേന കിട്ടിയിരുന്നെങ്കില്‍ ..
രാത്രി പുലാരാന്‍ , തെരുവുകള്‍ സജീവമാകാന്‍ , ഇനി നിമിഷങ്ങള്‍ മാത്രം.. പക്ഷെ അതിനു മുന്‍പ്  എഴുതെയെ തീരു..
ചോര വറ്റിയ എന്റെ പേന കയ്യിലെടുത്തു ലാളിച്ചു.. പാവം നിന്റെ വിശപ്പ്‌ മാറ്റാന്‍ എനിക്ക് കഴിയുന്നില്ലല്ലോ.. എന്റെ വിശപ്പ്‌ മാറ്റാന്‍ നിനക്കും..
മുന്നിലെ മേശ വലിപ്പില്‍ നിന്നും സൂപ്പെര്‍ മാക്സ് ബ്ലേഡ് കവര് നീക്കി പുറത്തെടുത്തു...
മാസങ്ങളോളം ഉപയോഗ ശൂന്യമായിട്ടും , അവ തിളങ്ങുന്നുണ്ടായിരുന്നു, ദാഹിക്കുന്നുണ്ടായിരുന്നു
കൈത്തണ്ടയിലെ ഞരമ്പിനെ അവ ആര്‍ത്തിയോടെ നോക്കി. കണ്ണുനീര്‍ പോലെ ചുവപ്പ് മഷി .. പേനകള്‍ അത് കുടിച്ചു , ആര്‍ത്തിയോടെ,,,
മേശപ്പുറത്തിരുന്ന കടലാസ് തുണ്ടുകള്‍ ആര്‍ത്തിയോടെ പേനയുടെ പ്രണയാമൃതം നുകര്‍ന്നു...
മരണം എഴുതാന്‍ തുടങ്ങി... സെന്‍സേഷനല്‍ ന്യൂസ് .....


2 comments:

  1. പാവം നിന്റെ വിശപ്പ്‌ മാറ്റാന്‍ എനിക്ക് കഴിയുന്നില്ലല്ലോ.. എന്റെ വിശപ്പ്‌ മാറ്റാന്‍ നിനക്കും...

    സെന്‍സേഷണല്‍ ന്യൂസ് കൊണ്ട് അവസാനം ആരുടെ വിശപ്പാണ് മാറിയത്?

    ReplyDelete