Facebook Badge

Total Pageviews

Saturday, December 24, 2011

ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല


ഐസകിനെ അറിയില്ലേ? ഉര്‍ജതന്ത്രത്തില്‍ ഒരുപാട് സംഭാവന നല്‍കിയ പ്രശസ്ത ശാസ്ത്രഞ്ജന്‍. പണ്ട് തലയില്‍ വീണ ആപ്പിള്‍ തിന്നാതെ തിയറി ഉണ്ടാക്കിയ മനുഷ്യന്‍. ഫിസിക്സ്‌ പഠിക്കുന്ന സ്കൂള്‍ കുട്ടികളുടെ ശത്രു. പണ്ട് ആപ്പിള്‍ വീണതിനു പകരം ഒരു ചക്ക വീണാല്‍ മതിയായിരുന്നു എന്ന് അടക്കം പറയുന്ന കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്.
പ്ലസ്‌ ടു ക്ലാസ്സില്‍ പഠിപ്പിക്കുന്ന കാലം. വിവരസാങ്കേതിക വിദ്യ , ഗണിതം ഇവയായിരുന്നു എന്റെ മേച്ചില്‍ പുറം. കമ്പ്യൂട്ടര്‍ സയന്‍സ് , കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഇവ പഠിപ്പിക്കാന്‍ വന്ന ഞാന്‍ ഗണിത സംശയവും അതിന്‍റെ പ്രയോഗവും കുട്ടികളോടെ സംസാരിക്കാറുണ്ട്. അത് മാത്രമല്ല പി എസ സി, സെറ്റ് ,നെറ്റ് ഇവ കിട്ടാന്‍ വേണ്ടി കഠിന ശ്രമം നടത്തുമ്പോള്‍ ഫിസിക്സ്‌ , കെമിസ്ട്രി തുടങ്ങി ഒട്ടുമിക്ക സാധനവും വായിക്കണം. അതില്‍ ഇന്ധ്യന്‍ ബഹിരാകാശ രംഗത്തെ നാഴിക കല്ലുകള്‍ എന്നാ ഒരു പ്രൊജക്റ്റ്‌ അധ്യാപക വിധ്യര്തികളെ കൊണ്ട് ചെയ്യിപ്പിച്ചു. ഇതൊക്കെ എന്നെ ഒരു അധിക പ്രസംഗി ആക്കി എന്ന് പറഞ്ഞാല്‍ തെറ്റില്ല . കാരണം ഫ്രീ പിരീഡുകള്‍ എന്റെ ക്ലാസില്‍ ഏതു വിഷയമാണ് എന്ന് പറയാന്‍ പ്രിന്‍സിപ്പല്‍ക്ക് കഴിയാറില്ല. എല്ലാ വിഷയത്തിന്‍റെയും വന്നുപോക്ക് അവിടെ ഉണ്ടാവും. ഒരു അവിയല്‍ ക്ലാസ്.
           അന്നും പതിവ് പോലെ എന്റെ അവിയല്‍ ആരംഭിച്ചു. തുമ്പയില്‍ ടി.ടി.സി ട്രെയിനികളെ കൊണ്ടുപോയി വന്നതേ ഉള്ളു. അതിനാല്‍ അവിടെ കേട്ട കാര്യങ്ങള്‍ കണ്ട സംഭവങ്ങള്‍ എല്ലാം പ്ലസ് ടു കാരോട് വിളംബാന്‍ തുടങ്ങി. നമ്മുടെ ഉപഗ്രഹ വിക്ഷേപണം , മിസൈല്‍ ഇതൊക്കെ പറഞ്ഞപ്പോള്‍ ഐസക് പറഞ്ഞ തിയറി ഒന്ന് പറഞ്ഞു പോയി. എതൊരു പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവും ആയ പ്രതിപ്രവര്‍ത്തനം ഉണ്ടാകും.
പിന്നിളിരുന്ന്ന ഒരു വിദ്വാന്‍ എന്തോ കുശുകുശുക്കുന്നത്‌ ഞാന്‍ കണ്ടു. ഏതു പ്രവര്‍ത്തനത്തിനും പ്രതിപ്രവര്‍ത്തനം ഉണ്ടാകും മോനെ . അത് തുല്യവും വിപരീതവും ആയിരിക്കും... കേട്ടോ?
കുട്ടികള്‍ ചിരിച്ചു.
പെട്ടന്ന് പുള്ളി ചാടി എഴുന്നേറ്റു.
സര്‍ , വിപരീതം ആകുമെന്ന് ഉറപ്പാണോ ?
എന്താ സംശയം ? ഉദാഹരണ സഹിതം പറഞ്ഞു
എങ്കില്‍ ഞാന്‍ ശ്യാമയെ പ്രേമിച്ചപ്പോള്‍ അവള്‍ എന്നെ തിരിച്ചു പ്രേമിക്കാതിരിക്കണ്ടേ?
എന്ത്?
ഞാന്‍ അത്ര പ്രതീക്ഷിച്ചില്ല..
അവന്‍ വിശദീകരിക്കാന്‍ ആരംഭിച്ചു
എ , ബി യെ പ്രേമിക്കുന്നു. തിയറി ശരിയാണേല്‍ ബി എ യെ തുല്യവും വിപരീതവും ആയി പ്രേമിക്കണ്ടേ ?
യസ്
വിപരീത പ്രേമം എന്നാല്‍ വെറുപ്പല്ലേ?
യസ്
ക്ലാസില്‍ കൂട്ടച്ചിരി.
എക്സപ്ഷണല്‍ കസ് എല്ലാ തിയറതിനും ഉണ്ടാകും എന്ന് പറഞ്ഞു തടിതപ്പാന്‍ ആണ് എനിക്ക് തോന്നിയത്. അല്ലാതെ അവനോടു പ്രവര്‍ത്തനം എന്നത് ഭൌതിക പ്രക്രിയ യാണ് എന്നും പ്രേമം അങ്ങനെ അല്ല എന്നും വിശദീകരിച്ചാല്‍ അവന്‍ പിന്നെ വൃത്തികെട്ട സംശയം ചോദിക്കും.അവന്‍ അത്രയ്ക്ക് നല്ല ചീത്തപ്പേര് സംബാതിച്ച കുട്ടിയനെ!!!
'എങ്കിലും ഐസക് പ്രേമത്തിന്‍റെ മുന്‍പില്‍ നിങ്ങളുടെ തിയറി തോറ്റല്ലോ!
ഞാന്‍ മനസ്സില്‍ കരുതി.
ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങി അപ്പുറത്തെ ക്ലാസിലെ വിജയന്‍ മാഷോട് സംസാരിക്കുമ്പോള്‍ എന്റെ ക്ലാസില്‍ നിന്നും ഒരു പൊട്ടലും ചീറ്റലും.
'നീ എന്നെ പ്രേമിക്കേണ്ട... വൃത്തികെട്ട ജന്തു. കള്ളാ... എനിക്ക് നിന്നെ ഇഷ്ട്ടമല്ല പോടാ... വായിനോക്കി...'
കുറെ ചീത്തയുമായി ശ്യാമ കലിതുള്ളി നില്‍ക്കുന്നു.
നേരത്തെ അവന്‍ പറഞ്ഞതിന്‍റെ പ്രതിപ്രവര്‍ത്തനം..
ഇല്ല ഐസക് നിങ്ങളുടെ തിയറി തെറ്റില്ല

No comments:

Post a Comment