Facebook Badge

Total Pageviews

Friday, December 9, 2011

ബാല്യകാലം

ഓര്‍മ്മകള്‍ ഉലയാതെ  തെന്നി വീഴാതെ
മനസ്സിന്റെ കൊണിലൊരു ബാല്യകാലം
പാട വരമ്പത്തും ഇടവഴിയോരത്തും
ആളൊഴിഞ്ഞൊരു  കൊച്ചു മാഞ്ചോട്ടിലും 
മണ്ണും മരങ്ങളും പൂവും ചെടികളും
കാറൊഴിഞ്ഞാര്‍ത്തു ചിരിക്കുമാകാശവും
നോക്കി കൊതിച്ചോരെന്‍ ബാല്യകാലം.
പുത്തന്‍  ഉടുപ്പിന്റെ മോടി പോകും മുന്‍പ്
മണ്ണും ചളിയും പഴച്ചാറുമിറ്റിച്ചു
അമ്മതന്‍ കണ്ണ് വെട്ടിച്ചടുക്കള
ചായ്പ്പിലെ പൂച്ചയോടൊപ്പം കളി പറഞ്ഞും
അച്ഛന്‍ ഇറയത്തെ ചെറു വടി
കയ്യെത്തി പിടിക്കും മുന്‍പ്
അച്ചമ്മയ്ക്കൊരു മുത്തം കൊടുത്തിട്ട്
പിന്നിലായ് കേട്ടിപിടിച്ചിട്ടു പാളി നോക്കും
തുമ്പിയെ കൊണ്ട് ഞാന്‍ കല്ലെടുപ്പിച്ചു
ശലഭ സ്വപ്നങ്ങളെ തല്ലി വീഴ്ത്തി
കുണുങ്ങി കരഞ്ഞും ഊറി ചിരിച്ചും
വീര്‍ത്ത മുഖവുമായ് പരിഭവിച്ചും
ആടി തിമിര്‍ത്തൊരെന്‍  ബാല്യകാലം
ഇന്നും എങ്ങോ മറഞ്ഞിരുന്നു
കളി ചെണ്ട കൊട്ടിയും
മൂക്കൊലിപ്പിച്ചു വാവിട്ടലറിയും,
പൂങ്കുല എറിഞ്ഞിട്ടുമെന്നെ
കൊതിപ്പിച്ചു ബാല്യകാലം..

No comments:

Post a Comment